കൊല്ലം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യ പദയാത്ര' നടത്തി. ഉപാസന ആശുപത്രിയും കൊല്ലം ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷനും സംയുക്തമായാണ് പദയാത്ര സംഘടിപ്പിച്ചത്. മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ സുരേഷ് കുമാർ നേതൃത്വം നൽകി. കൊല്ലം ഈസ്റ്റ് എസ്.ഐ ആർ. രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഉപാസന ആശുപത്രിയിൽ ലോകാരോഗ്യദിനാഘോഷം ആശുപത്രി ഡയറക്ടർ ഡോ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ സുരേഷ് കുമാറിനെ ആദരിച്ചു. ബീനാ വിപിൻ, ഡോ. സജീഷ്, ഡോ. രാജൻബാബു, അഭിൻ മോഹൻ, പ്രദീപ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് പ്രതിഷേധം (ചിത്രം) കൊല്ലം: നഗരത്തിൽ ശുചീകരണം നടക്കുന്നില്ലെന്നാരോപിച്ച് കോർപറേഷൻ ഹെൽത്ത് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് ചൂലുമേന്തി പ്രതിഷേധം നടത്തി. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഹർഷാദ് മുതിരപറമ്പിൽ അധ്യക്ഷതവഹിച്ചു. കൗശിക് എം.ദാസ്, ഒ.ബി. രാജേഷ്, നസ്മൽ കലത്തിക്കാട്, അജു ചിന്നക്കട, റെമീസ്, ശരത്, മാഹീൻ, സുൽഫി, ഷാൻ കുരീപ്പുഴ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.