കൊല്ലം: ഫ്രാൻസിൽ നടക്കുന്ന ഇന്‍റർനാഷനൽ സ്കൂൾ ഗെയിംസ് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി കേരളത്തെ പ്രതിനിധീകരിക്കുന്ന ലെന നോർബർട്ടിന് യാത്രാചെലവിനത്തിൽ 50000 രൂപ കോർപറേഷൻ ഫണ്ടിൽ നിന്ന് മേയർ പ്രസന്ന ഏണസ്റ്റ് കൈമാറി. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഗീതാകുമാരി, ഹണി, ഉദയകുമാർ അഡീഷനൽ സെക്രട്ടറി എസ്.എസ്. സജി എന്നിവർ പങ്കെടുത്തു. ...kc+kw... വാക്-ഇന്‍ ഇന്‍റര്‍വ്യൂ കൊല്ലം: കരുനാഗപ്പള്ളി സര്‍ക്കാര്‍ ആയുർവേദ ആശുപത്രിയില്‍ കേന്ദ്ര പ്രോജക്ടിലെ ഫാര്‍മസിസ്റ്റ് (ആയുര്‍വേദ) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി 21ന് രാവിലെ 11ന് ആശ്രാമത്തെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസില്‍ വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. 18നും 38നും മധ്യേ പ്രായമുള്ള ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസായവര്‍ക്ക് പങ്കെടുക്കാം. ഫോൺ: 0474 2763044.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.