ചവറ സൗത്ത്: അഴകത്ത് ഗോമതിക്കുഞ്ഞമ്മ മെമ്മോറിയൽ അവാർഡ് വിതരണവും ചവറ സൗത്ത് ഗവ.യു.പി.എസിന്‍റെ നൂറ്റി നാല്പത്തിരണ്ടാം വാർഷികവും ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്‍റ് തങ്കച്ചി പ്രഭാകരൻ പ്രഭാഷണം നടത്തി. സംസ്ഥാന കർഷകതിലകം അവാർഡ് നേടിയ ബ്ലെയ്സി ജോർജ്, അധ്യാപകലോകം അവാർഡ് നേടിയ സ്വപ്ന കുഴിതടത്തിൽ, ചവറ ഉപജില്ലക്ക് മികവ് പുരസ്കാരം കിട്ടുന്നതിന് നേതൃത്വം നൽകിയ ചവറ എ.ഇ.ഒ എൽ.മിനി, അഴകത്ത് ഗോമതിക്കുഞ്ഞമ്മ എൻഡോവ്മൻെറ് നേടിയ ഹീര എന്നിവരെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം എസ്.സോമൻ, തെക്കുംഭാഗം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. പ്രഭാകരൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി എസ്. പള്ളിപ്പാടൻ, പഞ്ചായത്തംഗങ്ങളായ അപർണാ രാജഗോപാൽ, സന്ധ്യമോൾ, വി. സജുമോൻ, സിന്ധുമോൾ, ബേബി മഞ്ജു, സീതാലക്ഷ്മി, മീന, പി. സ്മിത, മുൻ അധ്യാപിക ഡി.സുഭദ്രാദേവിയമ്മ, ജി. ജോൺസൺ, സജി എസ്. ദിവാകർ, എസ്. കൃഷ്ണകുമാരി, സനില സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.