പത്തനാപുരം: വേനൽ മഴ ശക്തമാകുന്നു. കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടം. കാര്യറ, മേലില, കോട്ടവട്ടം തുടങ്ങിയ ഭാഗങ്ങളിൽ വീടുകളും കാർഷികവിളകളും നശിച്ചു. കഴിഞ്ഞ ദിവസം മഴയിൽ ഏഴ് വീടുകളാണ് തകർന്നത്. ലക്ഷക്കണക്കിന് രൂപയുടെ കാർഷികവിളകളും നശിച്ചു. കോട്ടവട്ടം ചരുവിള പുത്തൻ വീട്ടിൽ രാജേന്ദ്രൻ, തുണ്ടുവിള വീട്ടില്‍ സുരേഷ് കുമാർ, ആർ.കെ.നിവാസിൽ രാധാകൃഷ്ണൻ, കിഴക്കേടത്ത് വീട്ടിൽ രാധാകൃഷ്ണൻ, കാര്യറ യാസീൻ മന്‍സിലില്‍ ഷീജ, കോട്ടവട്ടം കൃഷ്ണകൃപയിൽ മോഹൻകുമാർ, വിളക്കുടി മഞ്ഞമണ്‍കാല നന്ദനത്തില്‍ മണി എന്നിവരുടെ വീടുകളാണ് തകർന്നത്. കിഴക്കേടത്ത് വീട്ടിൽ രാധാകൃഷ്ണന്‍റെ വീടിനു മുകളിലേക്ക് മരം കടപുഴകി. കോട്ടവട്ടം മോഹൻകുമാറിനെ കൃഷിയിടത്തിലെ കോവൽ, വാഴ, മരച്ചീനി തുടങ്ങിയ കാർഷിക വിളകൾ പൂർണമായും നശിച്ചു. കോട്ടവട്ടം ക്ഷേത്രത്തിനു മുന്നിലെ കൂറ്റന്‍ മരം പിഴുതുവീണു. ഇടിമിന്നലേറ്റ് വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ചെമ്മാംപാലത്തിനു സമീപം വാഹനങ്ങൾ കുഴിയിൽ അകപ്പെട്ടു. പിറവന്തൂർ, പത്തനാപുരം, പട്ടാഴി, തലവൂർ, പട്ടാഴി വടക്കേക്കര, വിളക്കുടി പഞ്ചായത്തുകളിലും നാശമുണ്ടായി. മേഖലകളില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.