- ചിത്രം - കുണ്ടറ: പെട്രോൾ, ഡീസൽ പാചക വാതക വിലവർധനയിലും കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച് ആർ.എസ്.പി കുണ്ടറ മണ്ഡലം കമ്മറ്റി . മുക്കടയിൽ നിന്നാരംഭിച്ച മാർച്ചിൽ ഓട്ടോ കെട്ടിവലിച്ചും ബൈക്ക് ഉരുട്ടിയും പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. കുണ്ടറ പോസ്റ്റ് ഓഫിസ് പടിക്കൽ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. സി. വിജയൻ ഉദ്ഘാടനം ചെയ്തു. ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഫിറോസ് ഷാ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. മഹേശ്വരൻ പിള്ള, ഐസക്, ജില്ല കമ്മിറ്റിയംഗം ടി.സി. അനിൽ കുമാർ, ബാലകൃഷ്ണൻ, ഫെബി സ്റ്റാലിൻ, മിനീഷ്യസ് ബെർനാർഡ്, സേതു, വിനോദ്, ബൈജു, സുനിൽ, ഷാജി, ഷെമീർ ചേരിക്കോണം, ഷർജ്ജു, ലതിക കുമാരി, ആനി ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.