കൊല്ലം: ജില്ല ആശുപത്രിയിലെ ജീവനക്കാരിയോട് ഡോക്ടര്‍ മോശമായി പെരുമാറിയതില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് . ചൊവ്വാഴ്ചയാണ് ആശുപത്രിയിലെ ജീവനക്കാരിയോട് സീനിയര്‍ കണ്‍സള്‍ട്ടന്‍റായ ബിജി.എസ്. ആനന്ദ് മോശമായി പെരുമാറിയതായി പരായിയുയർന്നത്. സംഭവത്തെക്കുറിച്ച് ജീവനക്കാരി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. മുമ്പും ഇതേ ഡോക്ടര്‍ക്കെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒരു നടപടിയുമെടുത്തിരുന്നില്ല. ആശുപ്രതി മാനേജ്‌മെന്‍റ് കമ്മിറ്റി അംഗം എ.എം. ഇക്ബാല്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ആശുപത്രി ജീവനക്കാരായ ഗിരിജ, മോനിഷ, ആശുപ്രതി മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങളായ നുജുമുദീന്‍ അഹമദ്, തടത്തിവിള രാധാകൃഷ്ണന്‍, എ.ആര്‍. ഷറഫുദ്ദീന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.