കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ല സമ്മേളനം

കൊല്ലം: കേരള ബാങ്ക് ജീവനക്കാരുടെ സംഘടനയായ ശനിയാഴ്ച ഭാരതീപുരം ഓയില്‍ പാം കണ്‍വെന്‍ഷന്‍ സെന്ററില്‍ പി.എസ്. സുപാല്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ പി.ആര്‍. പ്രതാപചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ട്രേഡ് യൂനിയന്‍ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തും. കേരള ബാങ്ക് രൂപവത്കരണത്തിനുശേഷം നിഷേധിക്കുന്ന ജീവനക്കാരുടെ പ്രേമോഷന്‍ അനുവദിക്കുക, ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ഉന്നയിച്ചു. പ്രസിഡന്‍റ്​ പി.ആര്‍. പ്രതാപചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്‍റ്​ എസ്. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി എം.എസ്. ശക്തിധരന്‍പിള്ള , ട്രഷറർ അലക്‌സ് പണിക്കർ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. നന്ദകുമാര്‍ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.