കുണ്ടറ പഞ്ചായത്ത് ആട് ചന്ത സജീവമായി

കുണ്ടറ: കോവിഡ് കാലത്ത് മുടങ്ങിക്കിടന്ന കിഴക്കേ കുണ്ടറ ആട് ചന്ത വീണ്ടും സജീവമായി. കോവിഡ് കാലത്തെ നഷ്ടം മൂലം ചന്തലേലം പിടിക്കാന്‍ ആരും എത്തിയിരുന്നില്ല. അതോടെ ചന്തയിലെ പിരിവ് നടത്തേണ്ട ഉത്തരവാദിത്തം പഞ്ചായത്ത് സമിതിക്കായി. ബുധനാഴ്ച പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ഓമനക്കുട്ടന്‍പിള്ള, ആരോഗ്യ സമിതി അധ്യക്ഷന്‍ വിനോദ്, പഞ്ചായത്തംഗം കെ. ദേവസാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് ചന്തയിലെ ഗേറ്റ് ഫീ പിരിച്ചത്. ഒരു വിഭാഗം ആള്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് കുറച്ച് നേരം വാഗ്വാദത്തിന് കാരണമായി. പിന്നീട് എല്ലാവരും ഗേറ്റ് ഫീ നല്‍കുകയും ചെയ്തു. നേര​േത്ത കരാറെടുത്തിരുന്നയാള്‍ കോവിഡ് മൂലം നഷ്ടം വന്നതിനാല്‍ ലേലത്തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാലും മറ്റാരും ലേലം കൊള്ളാന്‍ എത്താതിരുന്നതും മൂലമാണ് പഞ്ചായത്ത് നേരിട്ട് ഫീസ് പരിക്കാന്‍ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.