മരം കടപുഴകി റോഡിലേക്ക് വീണു

കൊട്ടിയം: വെള്ളിയാഴ്ച വൈകീട്ട്​ പെയ്ത കനത്ത മഴയിൽ റോഡരികിൽ നിന്ന കൂറ്റൻ മരം കടപുഴകി. ഈ സമയം റോഡിൽ വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. നെടുമ്പന വേപ്പാലുംമൂട് ജങ്​ഷനിലുണ്ടായിരുന്ന വേപ്പ് മരമാണ് കടപുഴകിയത്​. വൈദ്യുതി പോസ്റ്റുകൾ തകർത്ത് റോഡിലേക്ക് വീണ മരം അഗ്​നിരക്ഷാസേന എത്തിയാണ് മുറിച്ചുമാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.