കലക്​ട​റേറ്റ് പടിക്കൽ നാലിന്​ പ്രതിഷേധം

കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച്​ സ്​പെഷൽ റിക്രൂട്ട്മെന്‍റ്​ പ്രൊട്ടക്​ഷൻ കൗൺസിൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന്​ കലക്​ടറേറ്റ് പടിക്കൽ പ്രതിഷേധസമരം നടക്കും. കേരള സാംബവ സഭ സംസ്ഥാന പ്രസിഡന്‍റ്​ മുഖത്തല ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. കെ-റെയിൽ എന്നാൽ 'കീശ റെയിൽ'- പി.സി. തോമസ്​ കൊല്ലം: മുഖ്യമന്ത്രിയു​െടയും മറ്റ്​​ ചിലരു​െടയും കീശ വീർപ്പിക്കുന്ന പദ്ധതി എന്ന നിലയിൽ 'കെ-റെയിൽ' എന്നാൽ 'കീശ റെയിൽ' എന്നാണോയെന്ന്​ കേരള കോൺഗ്രസ് വ൪ക്കിങ്​ ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. ഏതാണ്ട് 200 ലക്ഷം കോടി രൂപ വരെ ​െചലവുവരാവുന്ന ജനങ്ങൾക്ക് ഒരു താൽപര്യവും ഇല്ലാത്ത പദ്ധതി കൊണ്ടുവരുന്നത് വൻ തുക കമീഷൻ പണം ഉദ്ദേശിച്ചാണെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിക്കും ചില പ്രധാനപ്പെട്ടവർക്കും വലിയ തോതിൽ പണം സമ്പാദിക്കാൻ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.