കരിദിനം ആചരിച്ചു

ശാസ്താംകോട്ട: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്ന ആവശ്യവുമായി അധ്യാപക സർവിസ് സംഘടന സമരസമിതി സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിന്‍റെ ഭാഗമായി കുന്നത്തൂരിൽ അധ്യാപകരും ജീവനക്കാരും . തുടർന്ന് ശാസ്താംകോട്ടയിൽ പ്രകടനവും യോഗവും നടത്തി. യോഗം ജോയന്‍റ്​ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ശ്രീജിത് അധ്യക്ഷതവഹിച്ചു. സമരസമിതി കൺവീനർ മനു വി. കുറുപ്പ്, ഷാജി കടമ്പനാട്, ബിനിഷ, മനോജ്കുമാർ, റോയി മോഹൻ, സുജ ശീതൾ, വിശ്വവത്സലൻ, സെയ്ഫുദ്ദീൻ, രഞ്ജു, അനിൽകുമാർ, രാകേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.