നവീകരിച്ച പോച്ചയിൽ ബേബി മാൾ ഉദ്​ഘാടനം ചെയ്തു

കരുനാഗപ്പള്ളി: പോച്ചയിൽ ഗ്രൂപ് സ്ഥാപനമായ അഡ്വ​ക്കേറ്റ് ലെയിനിൽ പ്രവർത്തിച്ചിരുന്ന ബേബി മാൾ മൂന്നു നിലകളിലായി സജ്ജീകരിച്ച വിശാലമായ ഷോറൂമിൽ പ്രവർത്തനം ആരംഭിച്ചു. പോച്ചയിൽ ബ്രദേഴ്സിന്‍റെ മാതാവ് സുലേഖാബീവി ഷോറൂം ഉദ്​ഘാടനം നിർവഹിച്ചു. സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ആർ. രാമചന്ദ്രൻ, തൊടിയൂർ മുഹമ്മദ്​കുഞ്ഞ് മൗലവി, കർഷക കടാശ്വാസ കമീഷൻ അംഗം കെ.ജി. രവി, പുളിമൂട്ടിൽ ബാബു, മുനമ്പത്ത് ഷിഹാബ്, നിജാം ബക്ഷി, നാസർ പോച്ചയിൽ, സജീവ് പോച്ചയിൽ എന്നിവർ സംസാരിച്ചു. ഷിഹാബ് പോച്ചയിൽ, ഇസഹാഖ് പോച്ചയിൽ എന്നിവർ പങ്കെടുത്തു (....പരസ്യതാൽപര്യം....must... ) സൗജന്യ പരിശീലനം കരുനാഗപ്പള്ളി: ഇംഗ്ലീഷ് സംസാരിക്കാൻ സൗജന്യ പരിശീലനവുമായി കരുനാഗപ്പള്ളി വൺനസ് ഇൻസ്​റ്റിറ്റ്യൂട്ട്​ കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റേഷന് സമീപമുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ ഞായറാഴ്ചകളിലാണ്​ അവസരമുള്ളത്​. ഫോൺ: 9947083724.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.