ഉരുൾപൊട്ടലിൽ തോടുകളിൽ അടിഞ്ഞ മണ്ണ് നീക്കാൻ നടപടി

* പലയിടത്തും തോട് ഗതിമാറിയൊഴുകുന്നു പുനലൂർ: കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഒഴുക്ക് നിലച്ച ആര്യങ്കാവിലെ തോടുകളിലെ മണ്ണ് നീക്കം ചെയ്യാൻ നടപടിയായി. വനത്തോട് ചേർന്നുള്ള കരിമ്പിൻതോട്ടം, മുടുക്കപത്ത് വയൽ, പാലരുവി എന്നീ ഭാഗങ്ങളിലാണ് വനത്തിൽനിന്നുള്ള എക്കലും മണ്ണും അടിഞ്ഞ് തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെട്ടത്. പലയിടത്തും തോട് ഗതിമാറിയൊഴുകുന്നുമുണ്ട്. ദുരന്തനിവാരണ അതോറിറ്റി മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ നേരത്തേ തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് മണ്ണ് നീക്കുന്നത്. അടുത്തകാലവർഷത്തിനു മുമ്പ് മുഴുവൻ എക്കലും മണ്ണും നീക്കം ചെയ്തു വെള്ളമൊഴുക്ക് സുഗമമാക്കുമെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച മൈനർ ഇറിഗേഷൻ പുനലൂർ അസിസ്റ്റന്‍റ് എൻജിനീയർ സി.കെ. ജയകുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച മുതൽ മണ്ണ് നീക്കുമെന്നും ഇവർ പറഞ്ഞു. കരവാളൂർ മീനത്തിരുവാതിര ഇന്നു തുടങ്ങും പുനലൂർ: കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിലെ മീനത്തിരുവാതിര തിരുനാൾ ഉത്സവം ശനിയാഴ്ച ആരംഭിച്ച് എട്ടിന് സമാപിക്കും. ശനിയാഴ്ച രാത്രി എട്ടിന് മേജർസെറ്റ് കഥകളി, ഞായറാഴ്ച രാവിലെ 7.40ന് സമൂഹപൊങ്കാല, മറ്റു ദിവസങ്ങളിൽ വിൽകലാമേള, നൃത്തനാടകം, ഗാനമേള എന്നിവയാണ് പ്രധാന പരിപാടികൾ. എട്ടിന് വൈകീട്ട് അഞ്ചരക്ക് ഉത്സവഘോഷയാത്രയിൽ 10 ഗജവീരന്മാർ അണിനിരക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.