പ്രതിനിധി സമ്മേളനം

കൊട്ടിയം: സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ്​ ബ്രോക്കേഴ്സ് അസോസിയേഷൻ ജില്ല പ്രതിനിധി സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. സംസ്ഥാന പ്രസിഡന്‍റ്​ ഷിബു കടപുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ അംബു രാജക്കാട് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് വൈ. സുമീർ അധ്യക്ഷതവഹിച്ചു. വിനോദ് പിള്ള, സന്തോഷ്, ഹഫീസ് എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായി സുമീർ.വൈ. (പ്രസി.), സാജൻ (സെക്ര.), ഹഫീസ് (ട്രഷ.) എന്നിവരെ യോഗം തെരഞ്ഞെടുത്തു. സിവിൽ സർവിസ് പരീക്ഷ പരിശീലനം കൊല്ലം: സംസ്ഥാന സിവിൽ സർവിസ് അക്കാദമി നടത്തുന്ന യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയുടെ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 24 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവരും 2022ൽ ഡിഗ്രി പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. യു.പി.എസ്.സി പ്രിലിംസ്‌, മെയിൻസ് പരീക്ഷക്കുള്ള ഒരുവർഷത്തെ പരിശീലന ക്ലാസുകളാണ് നടത്തുക. വിശദവിവരങ്ങൾക്ക് അക്കാദമിയുടെ kscsa.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അക്കാദമിയുടെ കൊല്ലം സെന്‍റർ (ടി.കെ.എം. ആർട്സ് ആൻഡ്​​ സയൻസ് കോളജ് കാമ്പസ്) ഹെൽപ്‌ ഡെസ്‌കുമായി നേരിട്ട് ബന്ധപ്പെട്ടാൽ വിശദവിവരങ്ങൾ ലഭ്യമാകും. ഫോൺ: 0474-2967711, 9446772334, 9605325383

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.