ശാസ്താംകോട്ട: കുന്നത്തൂരിലെ പ്രധാനപ്പെട്ട ജങ്ഷനായ ട്ട് എട്ട് വർഷം. ശാസ്താംകോട്ട, കടപുഴ, അടൂർ, ചക്കുവള്ളി എന്നീ ഭാഗങ്ങളിൽ റോഡുകൾ സംഗമിക്കുന്നത് ഭരണിക്കാവ് ജങ്ഷനിലാണ്. നൂറ് കണക്കിന് വാഹനങ്ങളാണ് പല ദിക്കുകളിൽനിന്ന് ഇവിടെയെത്തുന്നത്. പല വാഹനങ്ങൾക്കും പല ദിക്കുകളിലേക്കാണ് പോകേണ്ടത്. വാഹനങ്ങൾ തിരിഞ്ഞ് പോകുന്നതിന് വ്യവസ്ഥാപിതമായ സംവിധാനമില്ലാത്തതിനാൽ എപ്പോഴും ഗതാഗതക്കുരുക്കാണ്. ചിലപ്പോൾ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളും. 2014ൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 4.75 ലക്ഷം രൂപ ചെലവഴിച്ചാണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. ഉദ്ഘാടന ദിവസം തന്നെ ഒരു ഇരുചക്രവാഹനയാത്രക്കാരൻ മറ്റൊരു വാഹനത്തിനടിയിൽപ്പെട്ട് മരിച്ചിരുന്നു. സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതിലെ അശാസ്ത്രീയതയാണ് പിന്നിലെന്ന് ആക്ഷേപം ഉയർന്നതോടെ പിന്നീട് ലൈറ്റ് പ്രവർത്തിപ്പിക്കാതായി. പിന്നീട് ഇത് പൂർണമായും ഉപേക്ഷിച്ചു. ഓരോ ദിവസവും ഭരണിക്കാവിലെ ഗതാഗതക്കുരുക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ സിഗ്നൽ ലൈറ്റ് തകരാർ പരിഹരിച്ച് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. ഫോട്ടോ: ഭരണിക്കാവ് ജങ്ഷനിലെ സിഗ്നൽ ലൈറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.