കൊതുകുജന്യ രോഗങ്ങളെ കരുതിയിരിക്കാം

കൊല്ലം: വേനല്‍മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ കൊതുകുജന്യരോഗങ്ങള്‍ക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. പാത്രങ്ങളിലും കുപ്പികളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ഞായറാഴ്ച ഡ്രൈഡേ ആയി ആചരിക്കണം. തുറസ്സായ സ്ഥലങ്ങളിലും വീടിന്‍റെ പരിസരത്തും ഉപയോഗശൂന്യമായി കിടക്കുന്ന ചെറുപാത്രങ്ങള്‍, കുപ്പികള്‍, ചിരട്ടകള്‍, അടപ്പുകള്‍ തുടങ്ങിയവ ശേഖരിച്ച് മഴ നനയാത്ത വിധം സൂക്ഷിക്കണം. ഞായറാഴ്ച ഒഴിഞ്ഞ പാത്രങ്ങളുടെ നിരാകരണ ദിനം ആയി ആചരിക്കുകയാണ്. പൊതുജനങ്ങള്‍ പരിപാടിയുടെ ഭാഗമാകണം. റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തി വെക്കണം. ടയറുകള്‍, വെട്ടിയ കരിക്കുകള്‍, വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള കുഴികള്‍ തുടങ്ങിയവയുടെ ഉള്‍ഭാഗം മണ്ണിട്ട് മൂടണം. തൊട്ടടുത്തുള്ള ദിവസങ്ങളില്‍ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുമെന്നും ഡി.എം.ഒ അറിയിച്ചു. ഹെപ്പറ്റൈറ്റിസിന് സൗജന്യ ചികിത്സ കൊല്ലം: ജില്ല ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബിയ്ക്കും സിയ്ക്കും സൗജന്യ ചികിത്സ ലഭ്യമാണെന്ന് ഡി.എം.ഒ അറിയിച്ചു. രക്തം, മറ്റ് ശരീരസ്രവങ്ങള്‍, അണുമുക്തമാക്കാത്ത സിറിഞ്ച്, സൂചി എന്നിവയിലൂടെയാണ് രോഗമുണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് ബിയും സിയും യഥാസമയം കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ കാന്‍സര്‍, സിറോസിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നീ രോഗങ്ങള്‍ക്ക് കാരണമാകും. രക്തപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുന്നതിനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളുള്ളവര്‍ രക്ത പരിശോധനക്ക് വിധേയമാകുകയും രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ ചികിത്സക്ക് വിധേയമാകണമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.