വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം

കൊല്ലം: കോവിഡ് നിയന്ത്രണ കാലത്ത് കുറവായിരുന്ന വയറിളക്കരോഗങ്ങള്‍ വീണ്ടും ക​െണ്ടത്തിയ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ഉത്സവസ്ഥലങ്ങളിലും മേളകളിലും ലഭിക്കുന്ന ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍, തുറന്നുവെച്ച ഭക്ഷണപദാർഥങ്ങള്‍ എന്നിവ ഒഴിവാക്കണം. ഉത്സവ സ്ഥലങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാകും സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് അനുമതി. ഉത്സവനടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഭാരവാഹികള്‍ ആരോഗ്യവകുപ്പിനെ മുന്‍കൂറായി അറിയിക്കണം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടെങ്കിലും മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹിക അകലവും പാലിക്കണം. ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കൈയും മുഖവും വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകണം. വായ് ശുദ്ധിയാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്നും കോവിഡിനോടൊപ്പം വയറിളക്ക രോഗങ്ങ​െളയും പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി മേളകളിലും ഉത്സവങ്ങളിലും ശുദ്ധജലലഭ്യത ഉറപ്പാക്കുമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.