കുണ്ടറ: കേന്ദ്രത്തിന്‍റെ തൊഴിൽ നയം യുവക്കളെ വാഴിയാധാരമാക്കുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ജെ. ഉദയഭാനു. ദേശീയ പണിമുടക്കിന്‍റെ ഭാഗമായി ഐക്യ ട്രേഡ് യൂനിയൻ രണ്ടാം ദിവസം നടത്തിയ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി നേതാവ് ശ്രീനിവാസൻ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് എസ്.എൽ. സജികുമാർ, ബി. സുചീന്ദ്രൻ, ജൂലിയറ്റ് നെൽസൺ, എം. വിൻസന്‍റ്, എസ്.ഡി. അഭിലാഷ്, ആർ. ഓമനക്കുട്ടൻ പിള്ള, സേതുഭായി, മുരളീധരൻ, ബിനു, പെരിനാട് മുരളി, സുവർണ, മനീഷ്, രാമചന്ദ്രൻ, ശശികല, തോമസ് പണിക്കർ, ഫറൂക്ക് നിസാർ, ആർ. വേണുഗോപാൽ, ജെ. റോയ്, മുക്കൂട് രഘു, പ്രേംകുമാർ, എസ്. സന്തോഷ് കുമാർ, വിനോദ് മുളവന, അബ്ദുൽ ഖാദർ, സുധീർ കുമാർ, ഷൈജു, സദാനന്ദൻപിള്ള എന്നിവർ സംസാരിച്ചു. പെരുമ്പുഴയിൽ നടന്ന ധർണ ജി. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. കെ.പി. ജോർജ് അധ്യക്ഷത വഹിച്ചു. പി.ആർ. രാജശേഖരൻപിള്ള, സി. സോമൻപിള്ള, ഡി. ദിനേശ്കുമാർ, ദിനേശൻ, ടി.സി. അനിൽകുമാർ, ആർ. സുരേഷ് ബാബു, ചന്ദ്രശേഖരൻപിള്ള എന്നിവർ സംസാരിച്ചു. വനിത ഉദ്യോഗസ്ഥരെ മടക്കിയയച്ചു കുണ്ടറ: പണിമുക്കിനോടനുബന്ധിച്ച് പ്രകടനവുമായെത്തിയവർ പഞ്ചായത്തിലും മിനി സിവിൽ സ്റ്റേഷനും ജോലിചെയ്തുകൊണ്ടിരുന്ന വനിതാ ജീവനക്കാരെ മടക്കിയയച്ചു. ഇളമ്പള്ളൂർ പഞ്ചായത്തിലെ സിവിൽ വിഭാഗം എൻജിനീയറെയും മിനി സിവിൽ സ്റ്റേഷനിൽ എത്തിയ രണ്ട് വനിതാ ജീവനക്കാരെയുമാണ് തിരിച്ചയച്ചത്. സമരക്കാർ ജീവനക്കാരോട് കയർത്ത് സംസാരിച്ചത് നേരിയ വാഗ്വാദത്തിന് ഇടയാക്കി. പൊലീസ് പ്രശ്നത്തിൽ ഇടപെടാതെ നിസ്സംഗത പാലിച്ചു. സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്ക ഓഫിസുകളിലും ജീവനക്കാർ എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.