കുട്ടിയെ മറയാക്കി കഞ്ചാവ് കടത്ത്; ദമ്പതികളടക്കം നാലുപേർ പിടിയിൽ

കൊല്ലം: കുട്ടിയെ മറയാക്കി കഞ്ചാവ് കടത്താൻ ശ്രമിച്ച ദമ്പതികളടക്കം നാലുപേർ പൊലീസ് പിടിയിലായി. ആറ്റിങ്ങൽ പറയത്തുകോണം പടിഞ്ഞാറ്റുവിള പുത്തൻ വീട്ടിൽ എ. വിഷ്ണു (27), ഭാര്യ സൂര്യ (25), തൃക്കരുവ സി.കെ.പി ജങ്ഷന്​ സമീപം സരിത ഭവനിൽ അഭയ് സാബു, കടപ്പാക്കട ശാസ്​ത്രീ നഗർ ഇടയിലഴികംപുരയിടം ആർ. ഉണ്ണികൃഷ്ണൻ (29) എന്നിവരാണ് പിടിയിലായത്. 24.1 കി.ഗ്രാം കഞ്ചാവുമായി വന്ന കാർ ഉൾപ്പെടെ പിടിച്ചെടുത്തു. രണ്ടു വയസ്സുള്ള കുട്ടിയും മാതാപിതാക്കളും മറ്റ് രണ്ട് പേരും അടങ്ങിയ സംഘമായിരുന്നു കാറിൽ. പൊലീസ്​ പിടിയിൽപെടാതിരിക്കാൻ കൊച്ചുകുട്ടിയെ മറയാക്കി ലഹരി വിപണനം നടത്തുകയായിരുന്നു സംഘത്തി‍ൻെറ ലക്ഷ്യം. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പൊലീസ്​ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണിവർ. വാഹനത്തിൽ പല അറകളിലായി പാക്കറ്റുകളാക്കി കഞ്ചാവ് ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. വരുംദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് സിറ്റി പൊലീസ്​ കമീഷണർ അറിയിച്ചു. കൊല്ലം അസി.കമീഷണർ ജി.ഡി. വിജയകുമാറി‍ൻെറ നേതൃത്വത്തിൽ കണ്ണനല്ലൂർ ഇൻസ്​പെക്ടർ യു.പി. വിപിൻകുമാർ, ചവറ ഇൻസ്​പെക്ടർ നിസാമുദീൻ, ചവറ എസ്​.ഐ അജയകുമാർ, ഡാൻസാഫ് ടീം എസ്.​ഐ ജയകുമാർ, പ്രശാന്ത്, ഷറഫുദീൻ, എ.എസ്​.ഐ ബൈജു പി. ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, റിബു, രതീഷ്, ലിനുലാലൻ, സനൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.