കടയ്ക്കൽ: ലോക ജലദിനത്തിന്‍റെ ഭാഗമായി പട്ടികവർഗ സങ്കേതത്തിൽ കുളം നിർമിച്ചു. ചിതറ പഞ്ചായത്തിലെ കൊച്ചരിപ്പയിലാണ് കൃഷിക്കും കുടിവെള്ളത്തിനുമായി കുളം നിർമിച്ചത്. 80 കുടുംബങ്ങൾ അധിവസിക്കുന്ന സങ്കേതത്തിൽ ജൈവവൈവിധ്യ ബോർഡിന് കീഴിലുള്ള പരിപാലന സമിതിയാണ് നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സമിതി കൺവീനറും പഞ്ചായത്തംഗവുമായ പി. പ്രിജിത്ത് നിർമാണോദ്ഘാടനം നിർവഹിച്ചു. കൊച്ചരിപ്പ വനം സംരക്ഷണ സമിതി പ്രസിഡൻറ് എസ്. ഗിരീഷ് അധ്യക്ഷനായി. സമിതി സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫിസറുമായ അഹല്യ, പ്രവീൺ, വിധു, രാജി, ഊരുമൂപ്പൻ ബിജുകുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ നേതൃത്വം നൽകി. കൊച്ചരിപ്പയിൽ വർഷങ്ങളായി തരിശിട്ടിരുന്ന അഞ്ച് ഏക്കർ പാടത്ത് നെൽകൃഷിയും പച്ചക്കറി കൃഷിയും തുടങ്ങുന്നതിനുള്ള പദ്ധതിയായിട്ടുണ്ട്. ഇതിനാവശ്യമായ ജലസേചനത്തിന് കൂടിയാണ് കുളം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.