ന​ടപ്പാക്കാൻ കഴിയാത്ത പദ്ധതികൾ'

കരുനാഗപ്പള്ളി: നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികളും പൊരുത്തപ്പെടാത്ത കണക്കുകളും കുത്തിനിറച്ച ബജറ്റാണ് കരുനാഗപ്പള്ളി നഗരസഭയിലേതെന്ന് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ആരോപിച്ചു. കഴിഞ്ഞ ബജറ്റിലെ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കാതെ ആവര്‍ത്തിച്ചിരിക്കുകയാണ്​. പുതിയ ലൈഫ് പദ്ധതിക്ക് 24 കോടി രൂപ നഗരസഭ വിഹിതം കണ്ടെത്തുമെന്ന് പറയുന്നത് പൊരുത്തപ്പെടാത്ത കണക്കാണ്. 65 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ 35 കോടി രൂപ നഗരസഭ വിഹിതം കണ്ടെത്തും എന്നുപറയുന്നത് പത്ത് വര്‍ഷം കഴിഞ്ഞാലും നടപ്പാക്കാന്‍ കഴിയാത്ത പദ്ധതിയാണ്. കഴിഞ്ഞവര്‍ഷം 60 കോടി രൂപ വരുമാനം കാണിച്ചിടത്ത് ഈ വര്‍ഷം 121 കോടി രൂപ വരുമാനം കാണിക്കുന്നു. ഇത് നേരെ അമ്പത് ശതമാനം അധികവരുമാനമാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. ​െചലവുകള്‍ കുറച്ചുകാണിച്ചാണ് മിച്ചം കൂട്ടി കാണിക്കുന്നത്. നഗരസഭയുടെ യഥാർഥ വരുമാനം മറച്ചുകൊണ്ട് പൊതുജനങ്ങളെ കബളിപ്പിക്കുകയാണ്. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം. അന്‍സാര്‍, കൗണ്‍സിലര്‍മാരായ എം.എസ്. ശിബു, എസ്. സിംലാല്‍, ബീനാജോണ്‍സണ്‍, റഹിയാനത്ത് ബീവി എന്നിവര്‍ ബജറ്റിനെ എതിര്‍ത്ത് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.