സോളിഡാരിറ്റി ഏരിയ സമ്മേളനം

കരുനാഗപ്പള്ളി: സോളിഡാരിറ്റി യൂത്ത് മൂവ്​മെന്‍റ്​ എറണാകുളത്ത് നടത്തുന്ന സംസ്ഥാന സമ്മേളനത്തി‍ൻെറ ഭാഗമായി കരുനാഗപ്പള്ളി ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ ടൗൺ ക്ലബിൽ പൊതുസമ്മേളനം നടത്തി. സംസ്ഥാന ​സെക്രട്ടറി തൻസീൻ ലത്തീഫ്​ ഉദ്ഘാടനം ചെയ്തു. ദൈവികധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച യുവസമൂഹമാണ് സോളിഡാരിറ്റി ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ രാജ്യത്തിനും സമൂഹത്തിനും പുരോഗതിയും നന്മയും മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്‍റ്​ നിസാറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡോ. തൻവീർ ത്വാഹ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്റ്​ എ. അബ്ദുൽ ജലീൽ, വനിത വിഭാഗം ഏരിയ വൈസ് പ്രസിഡന്റ്​ പി.വൈ. ഹസീന ക്ലാപ്പന, സോളിഡാരിറ്റി ജില്ല പ്രസിഡന്റ്​ സലാഹുദ്ദിൻ, എസ്.ഐ.ഒ ജില്ല സെക്രട്ടറി ആദിൽ, ഏരിയ പ്രസിഡന്റ്​ ബിലാൽ മുഹമ്മദ്, ജി.ഐ.ഒ ഏരിയ പ്രസിഡന്റ്​ തസ്നി അസ്​ലം എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ഏരിയെ സെക്രട്ടറി ഫാസിൽ സ്വാഗതവും യാസർ ഖിറാഅത്തും നിർവഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി ടൗണിൽ യുവജന റാലിയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.