സംസ്ഥാന ജൂനിയർ ഹോക്കി: ഫൈനൽ ഇന്ന്​

കൊല്ലം: കേരള ഹോക്കിയുടെ ആഭിമുഖ്യത്തിൽ ആശ്രാമം ഹോക്കി സ്​റ്റേഡിയത്തിൽ നടക്കുന്ന ആൺകുട്ടികളുടെ ഏഴാമത്​ സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ വ്യാഴാഴ്ച നടക്കും. ലീഗ്​ മത്സരങ്ങളിൽ ജേതാക്കളായ ടീമുകൾ വ്യാഴാഴ്ച രാവിലെ നടക്കുന്ന സെമിയിൽ ഏറ്റുമുട്ടും. രാവിലെ ഏഴിന്​ പാലക്കാട്​ കൊല്ലത്തെയും എട്ടിന്​ മലപ്പുറം എറണാകുളത്തെയും സെമിയിൽ നേരിടും. വൈകീട്ട്​ നാലിനാണ്​ ഫൈനൽ. ബുധനാഴ്ച നടന്ന മത്സരങ്ങളിൽ കൊല്ലം തൃശൂരിനെയും (6-0) പാലക്കാട്​ കണ്ണൂരിനെയും (2-1) മലപ്പുറം തിരുവനന്തപുര​ത്തിനെയും (3-2) എറണാകുളം വയനാടിനെയും (3-0) പരാജയപ്പെടുത്തിയാണ്​ മുന്നേറിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.