നാലുലക്ഷം പേരെ കോൺഗ്രസ്​ അംഗങ്ങളാക്കും -രാജേന്ദ്രപ്രസാദ്

ചിത്രം- കൊല്ലം: ജില്ലയിൽ കോൺഗ്രസ്​ അംഗത്വ വിതരണത്തിലൂടെ നാലുലക്ഷം പേരെ പാർട്ടി അംഗങ്ങളാക്കുമെന്ന് ഡി.സി.സി പ്രസിഡൻറ്​ പി. രാജേന്ദ്രപ്രസാദ്. അംഗത്വ വിതരണത്തിലൂടെ പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കും. കോൺഗ്രസ്​ ഡിജിറ്റൽ മെംബർഷിപ്​ കാമ്പയിന്‍റെ ഭാഗമായി ഡി.സി.സി ഓഫിസിൽ ആരംഭിച്ച വാർ റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ്​ പ്രസിഡൻറ്​ എസ്​. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. സൂരജ് രവി, അൻസർ അസീസ്​, എൻ. ഉണ്ണികൃഷ്ണൻ, ശോഭ സുധീഷ്, വേണു ജെ. പിള്ള, വി.എസ്​. ജോൺസൺ, ആർ. ശശിധരൻപിള്ള, ആർ.എസ്​. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.