സംഘ്പരിവാറിന്റെ മികവ് വെറുപ്പുണ്ടാക്കുന്നതിൽ മാത്രം

ചടയമംഗലം: സംഘ്പരിവാറിന് ആകെയുള്ള മികവ് വെറുപ്പുൽപാദിപ്പിക്കുന്നതിൽ മാത്രമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. വട്ടപ്പാറയിൽ സോളിഡാരിറ്റി ഏരിയ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ അന്തരീക്ഷം വ്യാപകമാവുന്നത് ഗൗരവമായി ചർച്ച ചെയ്യണം. മാതാചാരങ്ങൾ അനിവാര്യതയാണോ എന്നല്ല, ജനാധിപത്യത്തിന്റെ ഭാഗമാകാൻ തങ്ങൾക്ക് കഴിയുന്നുണ്ടോ എന്ന് ജുഡീഷ്യറി സ്വയം പരിശോധിക്കണം. സംഘ്പരിവാർ ഭയക്കുന്നത് മുസ്‌ലിം വ്യക്തികളെയല്ല, ഇസ്‌ലാം എന്ന ആശയത്തെയാണ്. 'ലാ ഇലാഹ ഇല്ല ല്ലാ' യുടെ രാഷ്ട്രീയവശം ദൈവമല്ലാത്ത ആർക്കും വഴങ്ങുകയില്ല എന്ന വിമോചന ആശയമാണ് -അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് നബീൽ എ. വാഹിദ്, ബഷാർ മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് അബ്ദുൽ വാഹിദ് നദ്‌വി സമാപനം നിർവഹിച്ചു.' വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' പ്രമേയത്തിൽ സോളിഡാരിറ്റി സംസ്ഥാന സമ്മേളനം മേയ് 21, 22 തീയതികളിൽ എറണാകുളത്ത്​ നടക്കും. ചിത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.