കണ്ണനല്ലൂർ: മാർച്ച് 24 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് പൂർണ പിന്തുണ നൽകാൻ കണ്ണനല്ലൂരിൽ ചേർന്ന കൊല്ലം ബസ് വർക്കേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. സ്വകാര്യ ബസ് വ്യവസായം നിലനിൽക്കണമെങ്കിലും, തങ്ങളുടെ തൊഴിൽ നിലനിൽക്കണമെങ്കിലും ചാർജ് വർധന അനിവാര്യമാണ്. കെ.എസ്.ആർ.ടി.സിയെ വാരിക്കോരി സഹായിക്കുന്ന സർക്കാർ സ്വകാര്യ ബസ് വ്യവസായത്തെയും തൊഴിലാളികളെയും കണ്ടില്ലെന്ന് നടിക്കുകയാണെന്നും യോഗം വിലയിരുത്തി. കൊല്ലം ബസ് വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ചാൾസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അനൂപ് ഇടയ്ക്കിടം, പ്രജിത്ത് സി.ബി, അജിത്ത്, മുഖത്തല അനൂപ്, അഭിലാഷ്, അരുൺ സെന്‍റ് ജൂഡ്, അനൂപ് അഞ്ചാലുംമൂട്, നബീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.