ലീഡേഴ്സ് മീറ്റ്

ചടയമംഗലം: വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പോരേടം ഗൈഡൻസ് സെന്ററിൽ സംഘടിപ്പിച്ച പലിശ രഹിത അയൽ കൂട്ടായ്മ ഭാരവാഹികളുടെ ജമാഅത്തെ ഇസ്​ലാമി ചടയമംഗലം ഏരിയ പ്രസിഡന്റ് അബ്ദുൽ വാഹിദ് നദ്​വി ഉദ്ഘാടനം ചെയ്തു. ലീഡേഴ്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംരംഭകത്വ വികസന ബോധവത്​കരണ ക്ലാസിന് ചടയമംഗലം ബ്ലോക്ക്​ പഞ്ചായത്ത് വികസന ഓഫിസർ നിസാം മുഹമ്മദ് നേതൃത്വം നൽകി. അയൽ കൂട്ടായ്മ അംഗങ്ങൾക്ക് പ്രോജക്ടുകൾ തുടങ്ങുന്നതിന് അനുവദിച്ച സ്പെഷൽ വായ്‌പ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് വിതരണം ചെയ്തു. ചടയമംഗലം വെൽ ഫെയർ സൊസൈറ്റി പ്രസിഡന്റ് എം. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എൻ. സലാഹുദീൻ, ഹാഷിം പെരുപുറം, റുഷ്ദ എ, എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.