ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് സമിതിയുടെയും വെളിനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആശാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും പരീശീലനവും കിടപ്പിലായ 50 രോഗികൾക്ക് കിറ്റും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. അനിത, ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. റീന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയന്തി ദേവി, കരിങ്ങന്നൂർ സുഷമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ. ജ്യോതി ദാസ്, ഡി. രമേശ്, കെ. ലിജി, ജെ. അമ്പിളി, മെഹറുനിസ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.