കൊട്ടാരക്കര: റവന്യൂ റിക്കവറി കുടിശ്ശികക്കായി നടപടിയിലിരിക്കുന്ന ബാങ്ക് ലോൺ കേസുകൾ തീർപ്പാക്കുന്നതിനും സാധാരണ ജനങ്ങൾക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകിബാധ്യത ഒഴിവാക്കുന്നതിനുമുള്ള അവസരമൊരുക്കുന്നതിന്‍റെ ഭാഗമായി ജില്ല കലക്ടറുടെ നിർദേശപ്രകാരം 24ന് കടയ്ക്കൽ മിനി സിവിൽ സ്റ്റേഷനിലും 25ന് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിലും അദാലത്തുകൾ നടത്തുന്നു. കടയ്ക്കൽ മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന അദാലത്തിൽ കൊട്ടാരക്കര താലൂക്ക് പരിധിയിലെ ചിതറ, മാങ്കോട്, കുമ്മിൾ, കടയ്ക്കൽ, നിലമേൽ, ചടയമംഗലം, ഇട്ടിവ, കോട്ടുക്കൽ, ഇളമാട് എന്നീ വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 25ന് കൊട്ടാരക്കര സിവിൽ സ്റ്റേഷനിലെ അദാലത്തിൽ വെളിനല്ലൂർ, പൂയപ്പള്ളി, വെളിയം, ഉമ്മന്നൂർ, ഓടനാവട്ടം, വാളകം, മേലില, മൈലം, കൊട്ടാരക്കര, പുത്തൂർ, പവിത്രേശ്വരം, എഴുകോൺ, കുളക്കട, വെട്ടിക്കവല, ചക്കുവരയ്ക്കൽ, കരീപ്ര, നെടുവത്തൂർ, കലയപുരം എന്നീ വില്ലേജുകളും പങ്കെടുക്കും. കുടിശ്ശിക തീർക്കുന്നതിന് നൽകുന്ന ഇളവുകളെ കുറിച്ചും അദാലത്തിൽ പങ്കെടുക്കുന്നതിനും കുടിശ്ശികക്കാരെ ബോധവത്കരിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നെന്ന് കൊട്ടാരക്കര തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.