കൊട്ടാരക്കരയിലെ പൊതു ഇടം സംരക്ഷിക്കാൻ പ്രതിഷേധ സംഗമം

കൊട്ടാരക്കര: ചന്തമുക്കിലെ പാർക്കിങ് ഗ്രൗണ്ട് പൊതു ഇടമായി സംരക്ഷിക്കുന്നതിന്​ അക്ഷരം കലാ സാഹിത്യ വേദി സംഘടിപ്പിച്ച പ്രതിഷേധസംഗമം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അക്ഷരം കലാ സാഹിത്യ വേദി ചെയർമാൻ പല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. യുവകലാ സാഹിതി ജില്ല സെക്രട്ടറി ബാബു പാക്കനാർ, അഡ്വ. വി.കെ. സന്തോഷ് കുമാർ, രാമാനുജൻ തമ്പി, മംഗലം ബാബു, മോഹൻദാസ് പ്രിയങ്ക, പൊന്നിതെന്മല, മണ്ണടി ചാണക്യൻ, അമ്പലപ്പുറം ടി. രാമചന്ദ്രൻ, ഉണ്ണി പുത്തൂർ, എം.പി. വിശ്വനാഥൻ, വല്ലം ഗണേശൻ, പോൾ രാജ് പൂയപ്പള്ളി, സുധാ അശോകൻ, വിന്ധ്യ വിജയകുമാർ, വിശ്വൻ കുടിക്കോട്, ലാൽ പനവേലി തുടങ്ങിയവർ പ​ങ്കെടുത്തു. പടം : കൊട്ടാരക്കര ചന്തമുക്കിലെ സാംസ്കാരിക പ്രതിഷേധ സംഗമം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.