കൊല്ലം: ചൊവ്വാഴ്ച വ്യാപാരികളുടെ പേരിൽ ഒരു വിഭാഗം പ്രഖ്യാപിച്ചിട്ടുള്ള സമരത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ പങ്കെടുക്കില്ലെന്ന് ജില്ല പ്രസിഡൻറ് എസ്. ദേവരാജനും ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാറും അറിയിച്ചു. കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി. ദേശീയപാത വികസനം: നിവേദനം നൽകി കൊല്ലം: ദേശീയപാത വികസനത്തിന്‍റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും കടകളിലെ തൊഴിലാളികൾക്കുമുള്ള നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ ജില്ല കലക്ടർക്കും ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.