ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർങ്ങളോടനുബന്ധിച്ച് അറസ്റ്റിലായി ജയിൽ മോചിതരായ കെ.എസ്.യു - യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മൈനാഗപ്പള്ളിയിൽ . കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. റിയാസ് പറമ്പിൽ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നിഥിൻ കല്ലട, അനസ് ഖാൻ, ആസിഫ് മുഹമ്മദ്, അബ്ദുള്ള, റിജോ കല്ലട എന്നിവർക്കാണ് യത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, ജില്ല പ്രസിഡന്റ് ആർ. അരുൺ രാജ്, ജനറൽ സെക്രട്ടറിമാരായ ഉണ്ണി ഇലവിനാൽ, ടി. സിനി, കെ.എസ്.യു ജില്ല സെക്രട്ടറി ഹാഷിം സുലൈമാൻ , വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, പി.എം. സെയ്ദ് , കാഞ്ഞിരവിള അജയകുമാർ, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, വിദ്യാരംഭം ജയകുമാർ, സിജു കോശി വൈദ്യൻ, സുരേഷ് ചന്ദ്രൻ, വൈ. നജിം, ചിത്രലേഖ, ഷീജ രാധാകൃഷ്ണൻ, തടത്തിൽ സലിം, ഷാഫി ചെമ്മാത്ത്, അനിൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: കെ.എസ്.യു - യൂത്ത് കോൺഗ്രസ് നേതാക്കൾക്കുള്ള സ്വീകരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.