താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ കോൺസെൻട്രേറ്ററും മാസ്​ക്കും വിതരണം

​െകാട്ടാരക്കര: താലൂക്ക് റെഡ്ക്രോസിന്‍റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററും മാസ്​ക്കുകളും നൽകി. തഹസിൽദാർ പി. ശുഭൻ ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ. സുനിൽ കുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ ദിനേശ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ശ്രീകുമാർ, സെക്രട്ടറി സൈമൺ ബേബി, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രശാന്ത് പുലമൺ, വസന്തകുമാർ, കല്ലുംപുറം, ആർ. സുരേഷ് കുമാർ, ജേക്കബ് മത്തായി, ജേക്കബ് ജോർജ്, ഉണ്ണികൃഷ്ണൻ, നഴ്സിങ് സൂപ്രണ്ട് ലിസി, ഫാർമസിസ്റ്റ് ദിന പ്രകാശ് എന്നിവർ പങ്കെടുത്തു. പടം : ​െകാട്ടാരക്കര താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ കോൺസെൻട്രേറ്ററും മാസ്​ക്കും തഹസിൽദാർ ശുഭൻ പി. താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാറിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.