(ചിത്രം) പുനലൂർ: കിണറ്റിലകപ്പെട്ട ഗർഭിണി ആടിനെ പുനലൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി ഉടമയെ ഏൽപിച്ചു. നെല്ലിപ്പള്ളി മറിയാമ്മ ഫിലിപ്പിന്‍റെ 35 അടി താഴ്ചയുള്ള കിണറ്റിലാണ് ഞായറാഴ്ച ഉച്ചക്ക് 12ഓടെ വയലിൻ വീട്ടിൽ മാജിതയുടെ ഗർഭിണി ആട് വീണത്. പുനലൂർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഷൈൻ ബേബി കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ഉടമസ്ഥയെ ഏൽപിച്ചു. സ്റ്റേഷൻ ഓഫിസർ എ. മനു ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ. സാബു, സേനാംഗങ്ങളായ അനിൽ കുമാർ, ഷൈൻ ബേബി, ഉവൈസ്, അഖിൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.