കേരളത്തെ പിന്നോട്ടടിക്കാൻ വികസന വിരുദ്ധർ ഒറ്റക്കെട്ട് -രാജു എബ്രഹാം

കുണ്ടറ: സംസ്ഥാനത്തെ പിന്നോട്ടടിക്കാൻ യു.ഡി.എഫും ബി.ജെ.പിയും മത്സരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം. ഡി.വൈ.എഫ്.ഐ കുണ്ടറ ബ്ലോക്ക് കമ്മറ്റി 'കെ- റെയിൽ-തൊഴിലും വികസനവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാറിന്റെ അനുമതിയോടെ രാജ്യത്ത് എട്ട്​ സംസ്ഥാനങ്ങളിൽ കെ-റെയിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെയോ ബി.ജെ.പി.യുടെയോ പ്രതിഷേധങ്ങൾ കാണാനില്ല. ഏതുവിധേനയും സംസ്ഥാനത്തിന്റെ മുന്നേറ്റം തടയാൻ കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അരുൺകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, സി. സോമൻ പിള്ള, സി. സന്തോഷ്, ജി. ഗോപിലാൽ, എ.ജെ. മാർക്സൺ, എസ്. ശ്യാം, കിഷോർ എന്നിവർ സംസാരിച്ചു. ചിത്രം: കുണ്ടറയിൽ കെ-റെയിൽ തൊഴിലും വികസനവും എന്ന സെമിനാർ രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.