ഓച്ചിറ: വീട്ടില്‍ കയറി വീട്ടമ്മയെയും യുവാവിനെയും മര്‍ദിച്ച കേസില്‍ അഞ്ചുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കല്‍ ധര്‍മപുരി വീട്ടില്‍ അശ്വിന്‍ സണ്ണി (22), കടവത്ത് വീട്ടില്‍ അമൃതേഷ് (20), തുണ്ടില്‍ തറയില്‍ അര്‍ജുന്‍ (20), പറമ്പില്‍ വീട്ടില്‍ ഷിജോ (20), മംഗലശ്ശേരില്‍ വീട്ടില്‍ ആകാശ് (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 10ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ക്ലാപ്പന വടക്ക് പ്ലാശ്ശേരില്‍ വാസുദേവന്‍റെ ഭാര്യ ലീന (55), അനുജത്തിയുടെ മകന്‍ ശരത്ത് (22) എന്നിവരെയാണ് അഞ്ചംഗസംഘം മര്‍ദിച്ചത്. ആലുംപീടിക ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടർന്നാണ് വീട്ടിലെത്തിയ പ്രതികള്‍ ഇരുവരെയും മര്‍ദിച്ചത് . ഇന്‍സ്‌പെക്ടര്‍ പി. വിനോദ്, എസ്.ഐമാരായ നിയാസ്, ഷരീഫ്, എ.എസ്. ഐ. സന്തോഷ്, കനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.