സ്കൂൾ വാർഷികം

ശാസ്താംകോട്ട: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ വാർഷികാഘോഷം മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ എൻട്രൻസ്, ജെ.ഇ.ഇ പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയ ആബിദ് .എ ഷാ, മുഹമ്മദ്‌ അസ്‌ലം എന്നിവരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് അൻസാർ ഷാഫി, സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, ഗ്രാമപഞ്ചായത്ത്‌ അംഗ ങ്ങളായ റാഫിയ, അനിത അനീഷ്, പി.ടി.എ പ്രസിഡന്‍റ് സബിത ക്ലീറ്റസ്, പ്രിൻസിപ്പൽ എസ്. മഹേശ്വരി, വൈസ് പ്രിൻസിപ്പൽ യാസിർ ഖാൻ, സീനിയർ പ്രിൻസിപ്പൽ ടി.കെ രവീന്ദ്രനാഥ്, സ്റ്റാഫ്‌ സെക്രട്ടറി ജാസ്മിൻ, പ്രോഗ്രാം കോഓഡിനേറ്റർ കിരൺ ക്രിസ്റ്റഫർ, ആഷ്‌ന ഫാത്തിമ, അവിനാഷ് ശങ്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.