സ്നേഹവീട് സമർപ്പണം

(ചിത്രം) കൊല്ലം: വീടില്ലാത്തവര്‍ക്കെല്ലാം വീടൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പുതുതായി അനുവദിച്ച നാഷനല്‍ സര്‍വിസ് സ്‌കീം, സഹപാഠിക്കൊരു വീട് എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന സ്‌നേഹവീട് 2022 ന്‍റെ സമർപ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം സ്റ്റേറ്റ് കോഓഡിനേറ്റര്‍ ജേക്കബ് ജോണ്‍, പ്രോഗ്രാം ഓഫിസര്‍ എക്‌സ്. അസീസി, മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കച്ചി പ്രഭാകരന്‍, ജില്ല പഞ്ചായത്ത് അംഗം എസ്. സോമന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.