കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്കിൽ പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകിയ അജിത്ത്കുമാറിന് മികച്ച രണ്ടാമത്തെ കൃഷി അസിസ്റ്റന്‍റിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലും പദ്ധതികൾ ഏകോപിക്കുന്നതിലും ഉന്നതങ്ങളിൽ എത്തിക്കുന്നതിനുമുള്ള അംഗീകാരത്തിനാണ് പുരസ്കാരം. വെട്ടിക്കവല ബ്ലോക്കിൽ മൂന്ന് വർഷമായി നടപ്പാക്കുന്ന മികവിന്‍റെ പദ്ധതികളാണ് അവാർഡിന് അർഹമായത്. ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളിൽ ഏകദേശം 20-25 ഹെക്ടറിൽ പച്ചക്കറി നടത്തി. വാണിജ്യാടിസ്ഥാനത്തിൽ 100 ഹെക്ടറോളം സ്ഥലം കൃഷി ചെയ്യുന്നതിന് കർഷകർക്ക് പൂർണ പിന്തുണ നൽകി. അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശിയാണ്. കാസർകോട് ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് ഭാര്യ മാലിനി. മക്കൾ: മേഘ്ന, രാകേന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.