(ചിത്രം) ബ്ലോക്ക് പരിധിയിലെ എല്ലാ കൃഷി ഭവനുകളിലും കേരഗ്രാമം പദ്ധതി നടപ്പാക്കി ചാത്തന്നൂര്‍: സംസ്ഥാന കൃഷി വകുപ്പിൻെറ മികച്ച കൃഷി അസി. ഡയറക്ടർക്കുള്ള പുരസ്‌കാരം ചാത്തന്നൂർ കൃഷി അസി. ഡയറക്ടര്‍ കൊല്ലം തട്ടാമല പെപ്ട്യൂണിയയില്‍ വി.എന്‍. ഷിബുകുമാറിന്. കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തനത്തിലെ മികവിനാണ് അവാര്‍ഡ് ലഭിച്ചത്. വീട്ടിലൊരു പോഷക പൂന്തോട്ടമൊരുക്കി മാതൃകയായ ഷിബുകുമാര്‍ ചാത്തന്നൂര്‍ കൃഷി അസി. ഡയറക്ടര്‍ ഓഫിസിനെ ഐ.എസ്.ഒ 9001-2015 സര്‍ട്ടിഫൈഡ് ഓഫിസാക്കി ഉയര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ചാത്തന്നൂര്‍ കൃഷി ബ്ലോക്കില്‍ കൃഷി വ്യാപനത്തിനായി മികച്ച സംവിധാനമൊരുക്കിയാണ് ഷിബു കുമാര്‍ ഒന്നാമനായത്. സംസ്ഥാനത്ത് ആദ്യമായി കാര്‍ഷിക ബ്ലോക്ക് പരിധിയിലെ എല്ലാ കൃഷി ഭവനുകളിലും ഏഴുകോടി ചെലവഴിച്ച് കേരഗ്രാമം പദ്ധതി നടപ്പാക്കി. അസി.ഡയറക്ടര്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന മിനി സിവില്‍ സ്റ്റേഷൻെറ ടെറസില്‍ 400 ഗ്രോബാഗുകളിലായി മണ്ണില്ലാ കൃഷി ഒരുക്കുകയും 300 വീടുകളില്‍ മണ്ണില്ലാ കൃഷി ആരംഭിക്കുകയും ചെയ്തു. കാര്‍ഷിക വിജ്ഞാന വ്യാപനത്തിന് പരിശീലനം നല്‍കുന്നതിനുള്ള റിസോഴ്‌സ് പേഴ്‌സണായും പ്രവര്‍ത്തിക്കുന്നു. ജി.എസ്. ജയലാല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പുനര്‍ജനി ചാത്തന്നൂരെന്ന പദ്ധതിയും കാര്‍ഷി പദ്ധതികളുമായി ബന്ധപ്പെടുത്തി നടപ്പാക്കാന്‍ കഴിഞ്ഞതായി ഷിബുകുമാര്‍ പറഞ്ഞു. പദ്ധതികള്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ 60 നവമാധ്യമ കൂട്ടായ്മയ്ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഒരു വീട്ടിലേക്കാവശ്യമായ പഴം, പച്ചക്കറി, മുട്ട, പാല്‍, മത്സ്യം തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായവയെല്ലാം വീട്ടില്‍ ഓരോ വീടുകളിലും ഉൽപാദിപ്പിച്ച് സ്വയം പര്യാപ്തമാകുന്നതിനുള്ള ജൈവഗൃഹം പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. പൂതക്കുളം കൃഷി ഓഫിസറായ ശ്രീവത്സ പി. ശ്രീനിവാസനാണ് ഭാര്യ. മെഡിക്കല്‍ വിദ്യാർഥികളായ ലക്ഷ്മണ്‍, മഹാലക്ഷ്മി എന്നിവരാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.