(ചിത്രം) പാരിപ്പള്ളി: വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന സ്ഥാപന മേധാവിക്കുള്ള അവാർഡിൽ മൂന്നാം സ്ഥാനം ആർ. ശങ്കർ മെമ്മോറിയൽ കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. മനു കമൽജിത്തിന്. എട്ടര ഏക്കറോളം വരുന്ന കോളജ് കാമ്പസിന്‍റെ പരിസരം ഭൂരിഭാഗവും കൃഷിയോഗ്യമാക്കി. അധ്യാപകരുടെയും കോളജ് ജീവനക്കാരുടെയും വിദ്യാർഥികളുടെയും കൂട്ടായ പരിശ്രമം കൊണ്ടും തൊഴിലാളി സഹായത്താലും വിവിധയിനം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും ഉൽപാദിപ്പിച്ച് വിപണനം നടത്തി. വനംവകുപ്പുമായി ചേർന്ന് വിവിധ പദ്ധതികൾക്ക് രൂപം നൽകി. ആയുർവേദ കോളജുമായി സഹകരിച്ച് ആയുർവേദ ഔഷധസസ്യതോട്ടം നിർമിച്ചു. ഡോ. മനു കമൽജിത്ത് ചാത്തന്നൂർ മൈലക്കാട് സ്വദേശിയാണ്. ഭർത്താവ് കമൽജിത്ത് എൻജിനീയറാണ്. അപർണജിത്ത്, അഭിജിത്ത് എന്നിവർ മക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.