കരുനാഗപ്പള്ളി: അമ്മ മനസ്സ് കൂട്ടായ്മ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ് പഞ്ചായത്തുകളിലും നഗരസഭ പ്രദേശത്തുമായി നിന്നുള്ള നിർധനരായ ഏഴ് പെൺകുട്ടികളുടെ വിവാഹം നടത്താൻ തീരുമാനിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി നെഞ്ചുരോഗ ആശുപത്രിയിൽ നടന്ന ഉച്ച ഭക്ഷണ വിതരണ ചടങ്ങിലാണ് 'മകൾക്കൊരു താലി -2022' മംഗല്യ പദ്ധതി പ്രഖ്യാപിച്ചത്. കൂട്ടായ്മ ചെയർ പേഴ്സൺ മാരിയത്ത് അധ്യക്ഷത വഹിച്ചു. ഉച്ച ഭക്ഷണ വിതരണ ചടങ്ങ് വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഡോ. സജ്ന ജാഫർ ഉദ്ഘാടനം ചെയ്തു. മുനമ്പത്ത് ഷിഹാബ്, ബാബു അമ്മവീട്, ഉദയകുമാർ പാവുമ്പ, ശകുന്തള അമ്മവീട്, മായാ ഉദയകുമാർ, ചൂളുർ ഷാനി, രാധാമണി, ശ്രീകല. ഹസീന, സരിത ബിജു, ഷീബ ബിനു, വിജയലക്ഷ്മി, ജലജ , സുശീല എന്നിവർ സംസാരിച്ചു. ചിത്രം: കരുനാഗപ്പള്ളി. അമ്മമനസ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ നടന്ന ഉച്ച ഭക്ഷണ വിതരണ ചടങ്ങ് വലിയത്ത് ഹോസ്പിറ്റൽ ഡയാക്ടർ ഡോ. സജ്ന ജാഫർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.