വയോധികനെ ആക്രമിച്ചയാളെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി

ശാസ്താംകോട്ട: വയോധികനെ വീടുകയറി ആക്രമിച്ച് വാരിയെല്ല് തകർത്തയാളെ ശൂരനാട് പൊലീസ് സംരക്ഷിക്കുന്നതായി പരാതി. ശൂരനാട് വടക്ക് പടിഞ്ഞാറ്റകിഴക്ക് കളീക്കൽ വീട്ടിൽ ശ്രീരാമൻ (61) ആണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. കേസിലെ പ്രതിയായ ശൂരനാട് വടക്ക് സ്വദേശിയായ ഷൈജുവിനെ സ്റ്റേഷൻ ജാമ്യം നൽകി പൊലീസ് വിട്ടയച്ചുവെന്നും നീതി ലഭ്യമാക്കണമെന്നും കാട്ടി ജില്ല പൊലീസ് മേധാവി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ശ്രീരാമൻ പരാതി നൽകി. കഴിഞ്ഞ 15ന് രാവിലെ 11ന് വീടിന് മുമ്പിൽ നിൽക്കുമ്പോണ് ശ്രീരാമന് നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകുമെന്നും ശ്രീരാമൻ പറഞ്ഞു. ഫോട്ടോ: ശ്രീരാമൻ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ചികിത്സയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.