കൊല്ലം: സ്ത്രീകള്‍ക്കായുള്ള നിയമസംവിധാനങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് വനിത കമീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ അദാലത്തില്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ഒട്ടേറെ കേസുകള്‍ പരിഗണിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് കമീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, എം.എസ്. താര എന്നിവരുടെ പരാമര്‍ശം. പുരുഷന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി പരാതിയുമായി സമീപിക്കരുത്. പരാതി കൊടുക്കുന്ന സ്ത്രീകള്‍ അദാലത്തില്‍ വരാതിരിക്കുന്ന പ്രവണത ഒഴിവാക്കണം. വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ കമീഷന്‍റെ പരിധിയില്‍ വരുന്നതല്ല. സ്വാർഥതാൽപര്യങ്ങള്‍ കുടുംബ ബന്ധങ്ങളെ വഷളാക്കുന്നു. കുട്ടികളെ ഇത് പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. വിവാഹജീവിതത്തിലേക്ക് കടക്കുന്നവര്‍ സാമ്പത്തിക സുരക്ഷ കൂടി ഉറപ്പാക്കണമെന്നും കമീഷൻ നിരീക്ഷിച്ചു. ആകെ പരിഗണിച്ച 126 പരാതികളില്‍ 30 എണ്ണം തീര്‍പ്പാക്കി. നാല് പരാതികള്‍ റിപ്പോര്‍ട്ട് തേടുന്നതിനായും 92 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. പരിപാടികൾ ഇന്ന് (20-03) കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം - രാവിലെ 8.30, വിദ്യാഭ്യാസ സമ്മേളനം. മന്ത്രി വി. ശിവൻകുട്ടി - രാവിലെ 11.30, യാത്രയയപ്പ് സമ്മേളനം -ഉച്ച.2.00 കരുനാഗപ്പള്ളി ഐ.എം.എ ഹാൾ: ബൈത്തുൽ സക്കാത് കേരളയുടെ ആഭിമുഖ്യത്തിൽ 'സാമൂഹിക പുരോഗതിക്ക് സംഘടിത സക്കാത് വരണം' ജില്ല സെമിനാർ - വൈകു.4.00 പോരുവഴി പെരുവുരുത്തി മലനട ക്ഷേത്രം: മലക്കുട മഹോത്സവത്തിന്‍റെ ഭാഗമായ സാംസ്കാരിക സമ്മേളനം. മന്ത്രി വി. ശിവൻകുട്ടി - രാവിലെ 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.