ഐ.എം.എ ക്രിക്കറ്റ് ലീഗ്​ ഫൈനൽ ഇന്ന്

കൊല്ലം: രാജ്യത്ത് ആദ്യമായി ഒരു ജില്ലയിലെ പ്രധാന പത്ത് ആശുപത്രികളിലെ ഡോക്ടർമാരെയും ജീവനക്കാരെയും ഉൾപ്പെടുത്തി ഐ.എം.എ കൊല്ലം ബ്രാഞ്ച് നടത്തുന്ന കൊല്ലം ക്രിക്കറ്റ് ലീഗിന്‍റെ ഫൈനൽ ഞായറാഴ്ച വൈകീട്ട്​ ആറിന് നടക്കും. വൈകുന്നേരം ആറിന് ലൂസേഴ്​സ്​ ഫൈനലിൽ കൊല്ലം മെഡിക്കൽ കോളജ് എൻ.എസ് വരിയേഴ്‌സിനെ (എൻ എസ് ആശുപത്രി) നേരിടും. ഏഴിന് ഫൈനൽ മത്സരത്തിൽ മെഡിട്രീന സൂപ്പർ കിംഗ്സ് (മെഡിട്രീന ആശുപത്രി) ട്രാവൻകൂർ ടൈറ്റാനസിനെ (ട്രാവൻകൂർ മെഡിസിറ്റി) നേരിടും. രാത്രി എട്ടിന് സമ്മാനദാന ചടങ്ങിൽ എം.എൽ.എമാരായ എം. നൗഷാദ്, ഡോ. സുജിത്ത് വിജയൻപിള്ള, ജില്ല പൊലീസ് മേധാവി ടി. നാരായണൻ എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.