കൊല്ലം: ഭിന്നശേഷിയുള്ളവരെ കെ.എസ്.ആർ.ടി.സി അവഗണിക്കുകയാണെന്ന് വികലാംഗ ഏകോപനസമിതി. 15000 രൂപ വാർഷിക വരുമാനമുള്ളവർക്കാണ് യാത്രാ പാസിന് അർഹതയെന്നാണ് അധികൃതർ പറയുന്നത്. അർഹതപ്പെട്ട നിരവധി പേരുടെ അപേക്ഷ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നു. വരുമാന പരിധി ഉപേക്ഷിച്ച് അർഹതയുള്ള എല്ലാ ഭിന്നശേഷിയുള്ളവർക്കും കെ.എസ്.ആർ.ടി.സി പാസ് അനുവദിക്കണമെന്ന് കാട്ടി സമിതി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഗതാഗത വകുപ്പ് പിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി എന്ന മറുപടി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനമായില്ല. സംസ്ഥാന ജനറൽ സെക്രട്ടറി എം. സിയാദ് അധ്യക്ഷത വഹിച്ചു. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്നം; 22ന് കടകളടച്ച് പണിമുടക്കും കൊല്ലം: ദേശീയപാത സ്ഥലമെടുപ്പിൻെറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെയും അനുബന്ധ തൊഴിലാളികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് മര്‍ചന്റ്സ് ചേംബര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22ന് കടകളടച്ച് പണിമുടക്കും. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പുനരധിവാസ പാക്കേജ് നടപ്പാക്കുക, നഷ്ടപരിഹാരം നല്‍കുക, ടെസ്റ്റ് പര്‍ച്ചേസ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും നടത്തും. ജില്ല സെട്ടേറിയറ്റ് യോഗത്തിൽ ജില്ല ചെയര്‍മാന്‍ നിജാംബഷി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ആസ്റ്റിന്‍ ബെന്നന്‍, കണ്‍വീനര്‍ ഷാജഹാന്‍ പടിപ്പുര, ഡി. മുരളീധരന്‍, എച്ച്. സലിം, റെജി ഫോട്ടോപാര്‍ക്ക്, ഷിഹാന്‍ബഷി, റൂഷ പി. കുമാര്‍, ഇ. നുജൂം, എം.ഇ. ഷെജി, കെ. ഐസക്കുട്ടി, നൗഷാദ് പാരിപ്പള്ളി, അനീഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.