ബസിനുള്ളിലെ രാപ്പകൽ സമരം ഒത്തുതീർപ്പായില്ല

അഞ്ചൽ: ബസുടമ കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെത്തുടർന്ന് കിടപ്പുരോഗിയായ യുവാവ് കുടുംബത്തോടൊപ്പം സ്വകാര്യ ബസിൽ താമസം തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രശ്നം ഒത്തുതീർപ്പായില്ല. അഞ്ചൽ നെടിയറ സ്വദേശി സോജു, ഭാര്യ ദേവി ഇവരുടെ 14-ഉം മൂന്നും പ്രായമുള്ള മക്കൾ എന്നിവരാണ് ബസിൽ കഴിഞ്ഞുകൂടുന്നത്. അഞ്ചൽ പൊലീസ് സ്റ്റേഷന് സമീപത്തെ കാലിച്ചന്തയിലാണ് ബസ് ഇട്ടിരിക്കുന്നത്. പൊലീസും മധ്യസ്ഥർ വഴിയും ഇരുകൂട്ടരുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല. കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നതിനാൽ ബാലാവകാശ കമീഷൻ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചിത്രം. ബസുടമ വായ്പ വാങ്ങിയ പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ബസിനുള്ളിൽ കഴിയുന്ന കിടപ്പുരോഗിയും കുടുംബവും (KE ACL - 5 )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.