ബേക്കറിയിൽനിന്ന് പണം കവർന്നു

അഞ്ചൽ: ബേക്കറിയിലെത്തി ഡ്രിങ്ക്സ് ആവശ്യപ്പെട്ടവർ ഉടമ സാധനങ്ങൾ എടുക്കുന്നതിനായി കയറിയ തക്കത്തിൽ മേശക്കുള്ളിൽ നിന്ന്​ പണം മോഷ്ടിച്ചുകടന്നതായി പരാതി. അഞ്ചൽ ചന്തമുക്കിലെ ഗ്രാൻഡ് സ്റ്റാർ ബേക്കറിയിലാണ് സംഭവം. മൂവായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കടയുടമ കലാം പൊലീസിൽ പരാതിപ്പെട്ടു. അഞ്ചൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. അന്വേഷണമാരംഭിച്ചതായി എസ്.ഐ ജ്യോതിഷ് ചിറവൂർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.