പൂയപ്പള്ളി മേഖലയിൽ തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കൊല്ലുന്നു

ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ മൈലോട്, നെല്ലിപ്പറമ്പ് മേഖലകളിൽ തെരുവുനായ് ശല്യം. ഒരുമാസത്തിനുള്ളിൽ നെല്ലിപ്പറമ്പ് ക്ഷേത്രപരിസരത്തും വേലൻകോണം ഭാഗങ്ങളിൽ നിന്നും അഞ്ച് ആടുകളെയും അമ്പതോളം കോഴികളെയും കൊന്നുതിന്നു. കഴിഞ്ഞദിവസം നെല്ലിപ്പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്ത്​ തള്ളയാടിനൊപ്പം നിന്ന 20 ദിവസം പ്രായമുള്ള ആട്ടിൻകുട്ടിയെ നായ്ക്കക്കൂട്ടം കൊന്നു. തെരുവുനായ് ശല്യം കാരണം കോഴികളെയോ ആടുമാടുകളെയോ വീടുകളിൽ വളർത്താൻ കഴിയാത്ത സാഹചര്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.