കൊല്ലം: അച്ചന്‍കോവില്‍ സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്നേക്കര്‍ സ്ഥലം വനനിയമ പ്രകാരം ലഭ്യമാക്കാന്‍ ബാലാവകാശ കമീഷന്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, കലക്ടര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമീഷനംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവില്‍ നിർദേശിച്ചു. അടിസ്ഥാന സൗകര്യവികസനം സംബന്ധിച്ച് അച്ചന്‍കോവില്‍ അനില്‍കുമാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. ...kc+kw+ke.... 'ഭാസുര' ജില്ലതല ഉദ്ഘാടനം കൊല്ലം: സംസ്ഥാന ഭക്ഷ്യ കമീഷൻെറ നേതൃത്വത്തില്‍ ഗോത്ര മേഖലയിലെ ഭക്ഷ്യഭദ്രതയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതിൻെറ ഭാഗമായി ഗോത്രമേഖലയില്‍ 'ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' ആശയം പ്രചരിപ്പിക്കുന്ന 'ഭാസുര' ഗോത്ര വനിത ഭക്ഷ്യഭദ്രത കൂട്ടായ്മയുടെ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് അച്ചന്‍കോവില്‍ വൈഷ്ണവി പാലസ് ഓഡിറ്റോറിയത്തില്‍ മന്ത്രി ജി.ആര്‍. അനില്‍ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.